
ന്യൂഡൽഹി: രാജ്യത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഡൽഹിയിലും രാജസ്ഥാനിലും നാലു പേർക്കു വീതമാണ് രോഗം. ഇതോടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 49 ആയി. ഇന്നലെ ദുബായ് യാത്രാ ചരിത്രമുള്ള രണ്ടു മഹാരാഷ്ട്ര സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.






