മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഇ.എൻ. ശ്രീകാന്തിനെയാണ് സർവിസിൽനിന്ന് നീക്കിയത്. അര ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.