IndiaNEWS

ഹെലികോപ്റ്റർ അപകടം നടന്ന നഞ്ചപ്പസത്രത്തെ ദത്തെടുത്ത് കരസേന

ട്ടി: കൂനൂർ ഹെലികോപ്റ്റർ അപകടം നടന്നപ്പോൾ ഓടിയെത്തി, ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ  നഞ്ചപ്പസത്രം ഗ്രാമത്തെ കരസേന ദത്തെടുത്തു.ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും ഇവിടേക്ക് അയയ്ക്കുമെന്നും ചികിത്സയ്ക്കായി വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ ഗ്രാമവാസികൾക്കു എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.അരുൺ അറിയിച്ചു.
ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവയും സൈന്യം വിതരണം ചെയ്തു. അപകടവിവരം ആദ്യം അറിയിച്ച 2 പേർക്കു 5000 രൂപ വീതം നൽകുകയും ചെയ്തു. പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, വനം ജീവനക്കാർ, കരസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി.തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയും അദ്ദേഹം നന്ദി അറിയിച്ചു.

Back to top button
error: