കറി വയ്ക്കാൻ വാങ്ങിയ കാബേജ് മുറിച്ചപ്പോൾ ഉള്ളിൽ വിഷപാമ്പ്
വാടാനപ്പള്ളി കളപുരയ്ക്കൽ ഹുസൈൻ കറി വയ്ക്കാൻ വാങ്ങിയ കാബേജ് വീട്ടിൽ കൊണ്ട് വന്ന് മുറിച്ചപ്പോൾ ഉള്ളിൽ കറുത്ത നിറമുള്ള വിഷപാമ്പ്…!
തമിഴ്നാട്ടിലെ പച്ചക്കറികളിൽ മാരകമായ കീടനാശിനികൾ ഉപയോഗിക്കുന്നു എന്നത് പതിവു വാർത്തയാണ്. ഈ പച്ചക്കറി ഭക്ഷിക്കുന്നതിലൂടെ മലയാളി കാൻസർ ഉൾപ്പടെയുള്ള ഗുരുതരമായ രോഗങ്ങളുടെ പിടിയിലാകുന്നു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും വർഷങ്ങളായുള്ള ഉപയോഗത്തിലൂടെ തമിഴ്നാട് പച്ചക്കറി മലയാളിക്കു ശീലമായി.
തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വന്നില്ലെങ്കിൽ മലയാളിയുടെ അടുക്കള പുകയില്ല എന്ന നിലയിലെത്തി കാര്യങ്ങൾ.
ഇപ്പോൾ മാരക കീടനാശിനിക്കു പകരം വിഷപാമ്പാണ് കറിവയ്ക്കാൻ വാങ്ങിയ കാബേജിൽ നിന്നും തല നീട്ടി പുറത്തു വന്നത്. വാടാനപ്പള്ളി സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ കാബേജ് മുറിച്ചപ്പോഴാണ് ഉള്ളിൽ വിഷപാമ്പിനെ കണ്ടത്. വാടാനപ്പള്ളി ബി.എസ് റോഡിൽ കളപുരയ്ക്കൽ ഹുസൈൻ വാങ്ങിയ കാബേജിലാണ് പാമ്പിനെ കണ്ടത്. വീട്ടിൽ കൊണ്ട് വന്ന് മുറിച്ചപ്പോഴാണ് ഉള്ളിൽ നിന്ന് കറുത്ത നിറമുള്ള വിഷമുള്ള പാമ്പ് തലനീട്ടി പുറത്തു വന്നത്. കാബേജുമായി ഹൂസൈൻ നേരെ സൂപ്പർ മാർക്കറ്റിലെത്തി ഉടമയെ വിവരം ധരിപ്പിച്ചു.
സൂപ്പർ മാർക്കറ്റ് ഉടമ തന്നെ കാബേജ് നശിപ്പിച്ചു.