ജഗതി ശ്രീകുമാർ വീണ്ടും വിക്രം ആകുന്നു, 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സി.ബി.ഐ-5ലൂടെ വീണ്ടും അഭിനയരംഗത്തേക്ക്
മമ്മൂട്ടിയുടെ ’സേതുരാമയ്യ’രുടെ അസിസ്റ്റന്റായ വിക്രം, ജഗതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ്. കാർ അപകടത്ത തുടർന്ന് കഴിഞ്ഞ 10 വര്‍ഷമായി സിനിമ രംഗത്ത് നിന്ന് വിട്ടു നിന്ന ജഗതി സിബിഐ-5ലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു
ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുമ്പിലേയ്ക്ക്. സിബിഐ-5ലൂടെയാണ് ചിരിയുടെ തമ്പുരാൻ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്.
മലയാള സിനിമയുടെ ഹാസ്യചക്രവര്‍ത്തിയാണ് ജഗതി ശ്രീകുമാര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു അപകടത്തില്‍ അദ്ദേഹത്തിന്റെ ശരീരം തളര്‍ന്ന് പോകുകയായിരുന്നു. 2012 ലാണ് അദ്ദേഹത്തിന് കാർ അപകടം സംഭവിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഇദ്ദേഹം സിനിമ രംഗത്ത് നിന്ന് ഏതാണ്ട് വിട്ടു നിൽക്കുകയായിരുന്നു.
ഇപ്പോഴിതാ സി.ബി.ഐ സിരീസിലെ പുതിയ ചിത്രത്തില്‍ ജഗതി ശ്രീകുമാറും അഭിനയിക്കുന്നു. ഈ സിരീസിലെ ആദ്യ ചിത്രമായ ‘ഒരു സി.ബി. ഐ ഡയറിക്കുറിപ്പ്’ മുതലുള്ള എല്ലാ ചിത്രങ്ങളിലും ജഗതി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യരുടെ അസിസ്റ്റന്റായ വിക്രം, ജഗതിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നാണ്.
വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നുവിട്ടുനിന്ന ജഗതി ശ്രീകുമാര്‍ കഴിഞ്ഞവര്‍ഷം ഒരു പരസ്യചിത്രത്തിലും സിനിമയിലും അഭിനയിച്ചു. സിനിമ റിലീസായിട്ടില്ല.
സി.ബി.ഐയുടെ പുതിയ ഭാഗത്തിലും ജഗതിയുടെ സാന്നിദ്ധ്യമുണ്ടാകണമെന്നത് മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് അണിയറ പ്രവര്‍ത്തകര്‍ ജഗതിയുടെ കുടുംബവുമായി ബന്ധപ്പെട്ടതും ജഗതിയെ സി.ബി.ഐ 5ല്‍ അഭിനയിപ്പിക്കാനുള്ള അനുവാദം വാങ്ങിയതും.
ജഗതി ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സി.ബി.ഐ 5ല്‍ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങള്‍ തിരുവനന്തപുരം പേയാടുള്ള വസതിയില്‍ വച്ചു തന്നെ ചിത്രീകരിക്കാനാണ് തീരുമാനം. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷം ആയിരിക്കും ഷൂട്ടിംഗ് നടക്കുക.
എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന സി.ബി.ഐ 5ല്‍ ഞായറാഴ്ചയാണ് മമ്മൂട്ടി ജോയിന്‍ ചെയ്തത്. ലോക സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരേ നായകനും ഒരേ സംവിധായകനും ഒരേ തിരക്കഥാകൃത്തും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന് വേണ്ടി ഒരുമിക്കുന്നത്.