
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം. സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്സിൻ കീഴ്ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം കെഎസ്യുവും പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നു.