അതിലൊന്നായിരുന്നു തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ നഴ്സായിരുന്ന മല്ലപ്പള്ളി കോട്ടാങ്ങൽ സ്വദേശിനി ടിഞ്ചു മൈക്കിളിന്റെ ‘ആത്മഹത്യ’.രണ്ടു വർഷം മുമ്പ് നടന്ന സംഭവമായിരുന്നു ഇത്.. അതേസമയം ഈ കേസ് അന്വേഷണം പോലീസിനെ സംബന്ധിച്ചിടത്തോളം അവരുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായി.
ആത്മഹത്യ ‘ചെയ്ത’ യുവതിയുടെ കഴുത്തിലെ കുരുക്കിന്റെ ‘പ്രത്യേകത’ ഒന്നുകൊണ്ട മാത്രം’ പ്രതിയെ കുരുക്കുകയായിരുന്നു ഈ കേസിൽ പോലീസ്.
കൊല്ലം ഉത്ര വധക്കേസ്, കോതമംഗലം സ്റ്റുഡിയോ ഉടമയുടെ കൊലപാതകം, ഇപ്പോൾ ഇതാ പത്തനംതിട്ട കോട്ടാങ്ങലിലെ “ആത്മഹത്യയും” കൊലപാതകമെന്ന് തെളിയിച്ചിരിക്കുന്നു നമ്മുടെ സ്വന്തം കേരളാ പോലീസ്..!!
പ്രതികളുടെ ശീലങ്ങളും രീതികളും ഒരു അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു പത്തനംതിട്ട കോട്ടാങ്ങലിലെ ടിഞ്ചു മൈക്കിളിന്റെ “ആത്മഹത്യ”.ഒപ്പം എത്ര തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ഒരു അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചാൽ അത് കണ്ടെത്താനാവുന്നതേയുള്ളൂ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണവും.രണ്ടു മാസം മുമ്പ് മൈസൂരുവിൽ ഉത്തരേന്ത്യക്കാരിയായ കോളജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികളെ കുടുക്കാൻ പോലീസിനെ സഹായിച്ചത് വെറുമൊരു ബസ് ടിക്കറ്റായിരുന്നു.മഴയും കാറ്റുമുള്ള സമയമായിരുന്നിട്ടു പോലും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുപോലെ ആ ബസ് ടിക്കറ്റ് അവിടെ കിടപ്പുണ്ടായിരുന്നു.ആ ബസ് ടിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടിട്ടും ‘കാണാതെ പോകാതിരുന്നതാണ്” ആ കേസിലെ ഏറ്റവും വലിയ മുഹൂർത്തവും.
പ്രതിയുടെ ശീലങ്ങൾ
അവരെത്തന്നെ കുടുക്കിലാക്കും എന്നതിലുപരി ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ സാമർത്ഥ്യമാണ് ഇവിടെ തെളിയുന്നത്.ഇത്തരം കേസുകളിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ അതിനെ എങ്ങനെ സമീപിക്കണമെന്നതിനും ഇതിൽപ്പരം മറ്റൊരു ഉദാഹരണമില്ല.ഇത്തരത്തിൽ ഒന്നാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ കാമുകന്‍റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.
ആത്മഹത്യയല്ല കൊലപാതകമാണെന്നു ചുരുളഴിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കു സംശയത്തിന്‍റെ മുന നീണ്ടത് യുവതിയുടെ കഴുത്തിൽ കാണപ്പെട്ട കുടുക്കിന്‍റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമായിരുന്നു.
ലോക്കൽ പോലീസ്
ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയ കേസാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.സാധാരണക്കാരിയായ യുവതി ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഇത്തരം കുരുക്ക് ഇടാൻ സാധ്യതയില്ലെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.പ്രതാപൻ നായർക്കു തോന്നിയ സംശയമാണ് ഈ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ സഹായിച്ചതും.
തടി കെട്ടുന്നവരാണ് സാധാരണ ഇത്തരം കുടുക്കുകൾ ഇടുന്നതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ അദ്ദേഹം മനസ്സിലാക്കി. അതോടെയാണ് സംശയം പ്രദേശത്തെ തടിത്തൊഴിലാളികളിലേക്ക് നീണ്ടത്. പിന്നീട് നടന്ന അന്വേഷണത്തിൽ അത് തടി വ്യാപാരിയായ നസീറിലേക്ക് മാത്രം ചുരുങ്ങി. തുടർന്നു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. യുവതിയുടെ നഖത്തിനിടയിൽനിന്നു ലഭിച്ച ഡിഎൻഎ സാന്പിളുകളും ശരീരത്തിലെ പാടുകളും ജനനേന്ദ്രയ ഭാഗത്തുനിന്നു ലഭിച്ച പുരുഷ ബീജത്തിന്‍റെ ഡിഎഎയും പ്രതിയുടേതുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയതോടെ നസീർ അറസ്റ്റിലുമായി.
യുവതിയെ കെട്ടിത്തൂക്കാൻ നസീർ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയിൽ കെട്ടുന്നവരും ഉപയോഗിക്കുന്നതിനു തുല്യമായിരുന്നു.കുടുക്ക് ഉണ്ടാക്കിയവർക്കല്ലാതെ ഇത് അഴിക്കാനും പ്രയാസമാകുന്ന രീതിയിലുള്ള “കുരുക്ക്”തന്നെയാണിത്.
പത്തനംതിട്ട കോട്ടാങ്ങൽ ചുങ്കപ്പാറ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ റ്റിഞ്ചു മൈക്കിളിന്റെ (26) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 2019ൽ പെരുമ്പെട്ടി പോലീസ് ചാർജ് ചെയ്ത കേസിൽ രണ്ടു വർഷത്തിനുശേഷം അങ്ങനെയാണ് കോട്ടാങ്ങൽ പുളിമൂട്ടിൽ നെയ്മോൻ എന്നു വിളിക്കുന്ന നസീർ (39) ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.യുവതി
രണ്ടുവർഷം ചാരം മൂടി കിടന്ന ഒരു കേസിലെ പ്രതിയെ മാത്രമല്ല, ഒരു ചെറുപ്പക്കാരന്റെ നിരപരാധിത്വം കൂടിയായിരുന്നു ഇതോടെ തെളിയിക്കപ്പെട്ടത്.
കൊല്ലപ്പെട്ട യുവതിയും കോട്ടാങ്ങൽ പുല്ലാന്നിപ്പാറ ടിജിൻ ജോസഫും വർഷങ്ങൾക്കു മുന്നേ പ്രണയത്തിലായിരുന്നു. യുവതിയെ നഴ്സിംഗ് പഠിപ്പിച്ചതും മറ്റും ടിജിൻ ആയിരുന്നെന്നു പറയുന്നു. എന്നാൽ, ഇരുവർക്കും വിവാഹിതരാകാൻ കഴിഞ്ഞില്ല. സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി മറ്റൊരാളെ വിവാഹം ചെയ്തു. ടിജിനും മറ്റൊരു വിവാഹം കഴിച്ചു.
എന്നാൽ, ഇരുവരുടെയും വിവാഹജീവിതം അത്ര സന്തോഷകരമായിരുന്നില്ല. പിന്നീട് റ്റിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ചു കാമുകൻ ടിജിനൊപ്പം ജീവിക്കാനെത്തി. ഇതിനിടയിൽ റ്റിജിന്‍റെ ഭാര്യ അയാളുമായി അകന്നിരുന്നു. ഇങ്ങനെ ഇരുവരും ആറു മാസത്തോളം ഒന്നിച്ചു താമസിച്ചുവരവേയാണ് റ്റിഞ്ചുവിന്‍റെ മരണം സംഭവിച്ചത്.
ടിജിന്‍റെ വീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടതോടെ യുവതിയുടെ വീട്ടുകാർ അടക്കം ഇയാൾക്കെതിരേ തിരിഞ്ഞു. ഇയാളുടെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്തെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. കേസ് അന്വേഷിച്ച ലോക്കൽ പോലീസും ആദ്യം ഇതേ നിഗമനത്തിലായിരുന്നു.
അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്ഐ ഷെരീഫ് കുറ്റം സമ്മതിപ്പിക്കാൻ ടിജിനെ ക്രൂരമർദനത്തിന് ഇരയാക്കി. എന്നാൽ, ടിജിനെതിരേ തെളിവുകളൊന്നും ഉണ്ടായിരുന്നുമില്ല.എസ്ഐയുടെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഏഴ് ദിവസമാണ് ടിജിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞത്. തുടർന്ന് എസ്ഐക്കെതിരേ ടിജിൻ കോടതിയെ സമീപിച്ചു.
ഇതോടെ എസ്ഐ സസ്പെൻഷനിലായി. വീട്ടുകാർ റ്റിഞ്ചുവിന്‍റെ ജോലി നഷ്ടപ്പെടുത്തിയതിനാൽ അവൾ ആത്മഹത്യ ചെയ്തെന്നായിരുന്നു ടിജിന്‍റെ ആരോപണം. വീട്ടുകാർക്കോ കാമുകനോ യുവതിയുടെ മരണം കൊലപാതകമാണെന്നോ പ്രതി നസീർ ആണെന്നോ ചെറിയ സംശയം പോലുമില്ലായിരുന്നു.ഒടുവിൽ പെരുമ്പെട്ടി പോലീസും ഇത് ആത്മഹത്യയാണെന്ന് എഴുതിത്തള്ളി.എന്നാൽ ടിജിൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.അങ്ങനെയാ
നാട്ടുകാരൻ തന്നെയാണ് അറസ്റ്റിലായ പ്രതി നസീർ. തടി വ്യാപാരിയാണിയാൾ. ഭർത്താവിൽനിന്ന് അകന്ന് കാമുകനൊപ്പം വന്നു താമസിക്കുന്ന റ്റിഞ്ചുവിനെ ഇയാൾ കുറെക്കാലമായി നോട്ടമിട്ടിരുന്നു.അന്നു വീട്ടിൽ കാമുകനും അയാളുടെ അച്ഛനും ഇല്ലെന്നും ടിഞ്ചു മാത്രമേയുള്ളൂ എന്നും മനസിലാക്കിയാണ് ഇയാൾ എത്തിയത്. ഒറ്റയ്ക്കുള്ള ടിഞ്ചു തന്‍റെ ഇംഗിതത്തിനു വഴങ്ങുമെന്നായിരുന്നു ഇയാൾ കരുതിയത്. എന്നാൽ, യുവതി ശക്തമായി എതിർത്തു.
ഇതോടെ ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ്പ്പെടുത്താൻ ഇയാൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെ യുവതിയെ കടന്നുപിടിച്ചുകീഴ്പ്പെടുത്തുന്
കോട്ടാങ്ങൽ കൊലപാതകം തെളിയിച്ച അന്നത്തെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന ഡിവൈഎസ്പി ആർ.പ്രതാപൻ നായർ ഇന്ന്