ന്യൂഡല്‍ഹി:ആശങ്കയായി രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി.
മഹാരാഷ്ട്രയില്‍ 7 ഒമൈക്രോണ്‍ കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മുംബൈയിലുള്ള 3 പേര്‍ക്കുംപിമ്പ്രി ചിഞ്ച്വാദില്‍ ഉള്ള 4 പേര്‍ക്കുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 17 ആയി.
ഗുജറാത്തില്‍ നേരത്തെ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും ഭാര്യാ സഹോദരനുമാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.ഇവരെ ക്വാറന്റൈനിലേക്ക് മാറ്റിയതായി ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു.രാജ്യത്തെ ജനങ്ങള്‍ കൊവിഡില്‍ നിന്നും ജാഗ്രത പാലിക്കണമെന്നും കൊവിഡ് മാസ്‌ക് ഉപയോഗം കുറയ്ക്കരുതെന്നും നിതി ആയോഗ് അംഗം വികെ പോള്‍ വ്യക്തമാക്കി.വാക്സിന്‍ സ്വീകരിക്കുന്നത് പോലെ പ്രധാനമാണ് മാസ്‌ക് ധരിക്കുക എന്നതെന്നും വികെ പൊള്‍ കൂട്ടിച്ചേര്‍ത്തു.