IndiaNEWS

മസ്തിഷ്കാഘാതം; മലയാളി ഡോക്ടര്‍ ഖത്തറില്‍ മരിച്ചു

ദോഹ: പ്രസവത്തെ തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്​റ്റുമായ ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരിച്ചത്.കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എൻജിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.
മസ്തിഷ്കാഘാതത്തെ തുടർന്ന്​ വെന്‍റിലേറ്ററില്‍ കഴിയവെയാണ്​ വ്യാഴാഴ്​ച രാത്രി മരണം സംഭവിക്കുന്നത്​.ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്‍റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഖത്തറിൽ വെച്ച്​ ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.തുടർന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയുകയായിരുന്നു.കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്‍റെയും മഹ്​മൂദയുടെയും മകളാണ്.

Back to top button
error: