KeralaNEWS

ഇസ്‍ലാം മതം ഉപേക്ഷിച്ചു;ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിൽ അറിയപ്പെടും: അലി അക്ബര്‍

താൻ ഇസ്‌ലാം മതം ഉപേക്ഷിച്ചതായി സംവിധായകന്‍ അലി അക്ബർ.ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്നും അലി അക്ബര്‍ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്‍റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണ വാര്‍ത്തകൾക്കു താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് താൻ മതം മാറുന്നതെന്നും തന്റെ പേര് ഇനി രാമസിംഹന്‍ എന്നുമായിരിക്കും എന്നും അലി അക്ബര്‍ പറയുന്നു.

Back to top button
error: