
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് പ്രശസ്‌ത ഗാനരചിയതാവും സംവിധായകനുമായി ശ്രീകുമാരൻ തമ്പി.സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സ്‌മൈലി ഇട്ടവരും സ്വാഹ കമന്റിട്ടവരുമുണ്ട്.രാജ്യത്തിന് റെ സംയുക്ത സേനാ മേധാവിയുടെ മരണത്തിൽ ഇത്ര സന്തോഷം കണ്ടെത്തുന്നവർക്കെതിരെ സൈബർ പെലീസ് കേസെടുത്ത് അന്വേഷിക്കണം- ശ്രീകുമാരൻ തമ്പി പറഞ്ഞു.






