KeralaNEWS

വെല്ലുവിളിയുടെ സ്വരവുമായി മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി

“ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം
സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും
റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ല
സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.
ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണ്
മുസ്‌ലിം ലീഗ് വിട്ടുപോകുന്നവര്‍ ദീനില്‍ നിന്നും മതത്തില്‍ നിന്നുമാണ് പോകുന്നത് “
ഇതൊക്കെ ഇന്നലെ മുസ്‌ലിം ലീഗുകാർ വിളിച്ചു കൂകിയ കാര്യങ്ങളാണ്.മൈക്ക് കെട്ടി തെരുവുകളിൽ കൂടി പ്രകടനമായി എത്തി നാലാള് കേൾക്കെത്തന്നെ!
 ഒരു രാഷ്ട്രീയ പാർട്ടിയിലെ മനുഷ്യർ സംസാരിക്കുന്ന കാര്യങ്ങൾ നോക്കു.
ഇത് കൊണ്ടൊക്കെ ആണത്രേ മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത്.പൊളിറ്റിക്കൽ കറക്റ്റ്നെസോ സ്ത്രീ സമത്വമോ ലിംഗനീതിയോ സ്വാതന്ത്ര്യമോ മനുഷ്യാവകാശങ്ങളോ ഭരണഘടനയോ എന്തിനേറെ പറയുന്നു, രാഷ്ട്രീയ പ്രസംഗം പോലും എന്തെന്നറിയാത്ത കുറെയേറെ മനുഷ്യർ ഇപ്പോഴും നമുക്കിടയിൽ ഉണ്ടെന്നും അവർ ഒട്ടും മാറാൻ തയ്യാറല്ലെന്നും ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്നലെ നടന്ന വഖഫ് സംരക്ഷണ റാലി.
വക്കഫ് സ്വത്തുക്കൾ സംരക്ഷിക്കുകയാണ് റാലിയുടെ ലക്ഷ്യമെങ്കിൽ, മുസ്‌ലിം ലീഗിന്റെ ലക്ഷ്യമെങ്കിൽ ഇത്രയേറെ തോന്ന്യാസം മൈക്ക് കെട്ടി വിളിച്ചു പറയുന്നത് എന്തിനാണ് ? വീണക്കും റിയാസിനും ചെത്തുകാരൻ കോരനും മകനും അധ്വാനിച്ചു ജീവിക്കുന്ന എല്ലാ മനുഷ്യർക്കും അവനവന്റെ അവകാശത്തിലും വിശ്വാസത്തിലും ജീവിക്കാൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്.ഇന്ന് മനുഷ്യാവകാശ ദിനം കൂടിയാണ്.
സമത്വത്തിനായി, ലിംഗനീതിക്കായി, സ്വാതന്ത്ര്യത്തിനായി പൊരുതുന്ന  മനുഷ്യർക്കുമൊപ്പമാണ് ലോകം ഇന്ന്. അതെങ്കിലും മനസ്സിലാക്കുക.മുഖ്യമന്ത്രിയെയും കുടുംബത്തെയും മാത്രമല്ല, പരമോന്നത നീതിപീഠത്തെ വരെയാണ് തെരുവിൽ അവഹേളിച്ചതെന്നും മറക്കാതിരിക്കുക.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യം ഉയർത്തിയത്. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം’ ഓർത്തു കളിച്ചോ.. സൂക്ഷിച്ചോ, സമുദായത്തിന് നേരെ വന്നാൽ പച്ചയ്ക്ക് കത്തിക്കും തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ മുഖ്യമന്ത്രിയ്ക്കെതിരെ വിളിച്ചത്.
പ്രകടനത്തിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അതേസമയം വഖഫ് സംരക്ഷണ റാലി പൊതുയോ​ഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പരാമർശവും വിവാദമായി. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും അത് പറയാൻ തന്റേടം വേണമെന്നുമാണ് അബ്ദുറഹിമാൻ പറഞ്ഞത്.

Back to top button
error: