NEWS

കണ്ണൂരിൽ സ്വർണ്ണവേട്ട; കാസർഗോഡ് സ്വദേശി അറസ്റ്റില്‍

ണ്ണൂരിൽ സ്വർണ്ണവേട്ട. ഷാർജയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കാസർഗോഡ് സ്വദേശി അബ്ദുൽ മജീദിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.

സ്വർണ്ണ മിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1024 ഗ്രാം തൂക്കുമുള്ള നാല് കാപ്സ്യൂളുകളിലെ മിശ്രിതം വേർതിരിച്ചപ്പോൾ 937 ഗ്രാം തൂക്കം വരുന്ന 45ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: