ഇന്ന് ഊട്ടിയിലെ കുനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നു വീണതുൾപ്പടെ എട്ടുവർഷത്തിനിടയിലെ ആറാമത് ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.വ്യോമസേ നയുടെ റഷ്യൻ നിർമിത എംഐ–17 വി5 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽ നിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പടെ ഏഴു പേരാണ് ഇതുവരെ മൊത്തം മരിച്ചിരിക്കുന്നത്.ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ് ഇവിടെ.
2013 ജൂൺ 25 മുതൽ ഇതുവരെയുള്ള എട്ടു വർഷത്തെ കാലയളവിൽ ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിര്‍മിത ആറു ഹെലികോപ്റ്ററുകളാണ് അപകടത്തിൽപെട്ടിരിക്കുന്നത്. 2013 ജൂൺ 25 ന് ആണ് ഇതേ വിഭാഗത്തിലുള്ള ആദ്യ അപകടം സംഭവിച്ചത്. പിന്നീട് 2016 ഒക്ടോബർ 19, 2017 ഒക്ടോബർ 6, 2018 ഏപ്രിൽ 3, 2019 ഫെബ്രുവരി 27, 2021 ഡിസംബർ 8 എന്നീ ദിവസങ്ങളിലാണ് അപകടം സംഭവിച്ചത്.