MovieNEWS

80 കോടി രൂപയ്ക്ക്‌ വിക്കി- കത്രീന വിവാഹ വീഡിയോ വാങ്ങി ആമസോണ്‍ പ്രൈം

വിക്കി- കത്രീന വിവാഹ വീഡിയോയുടെ സംപ്രേഷണാവകാശം ആമസോൺ പ്രൈമിന് നല്‍കിയതായി റിപ്പോര്‍ട്ട്.80 കോടി രൂപയ്ക്കാണ് വാങ്ങിയത്. വിദേശ രാജ്യങ്ങളില്‍ താര വിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമുകള്‍ സ്വന്തമാക്കാറുമുണ്ട്.

രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ മൂന്ന് ദിവസങ്ങളിലായാണ്.ഒടിടിയിലൂടെ വരുന്നതിനു മുന്‍പ് വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാൻ വിവാഹസ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് അതിഥികളോട് ക്ഷണക്കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. ഷാറൂഖ് ഖാനും കബീര്‍ ഖാനുമൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍.

സ്ഥലത്തെ സുരക്ഷയ്ക്കൊപ്പം തന്നെ സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിംഗിന്റെ സംഘവും പ്രത്യേക സുരക്ഷയൊരുക്കും. 2019ല്‍ വിവാഹിതരായ പ്രിയങ്ക ചോപ്രയുടെയും നിക്ക് ജൊനാസിന്‍റെയും വിവാഹം ഇത്തരത്തില്‍ ഒടിടി പ്ലാറ്റ്ഫോമിലൂടെ സിരീസ് ആയി വന്നിരുന്നു.

Back to top button
error: