ന്യൂഡല്‍ഹി: സൈനിക സഹകരണം ഉറപ്പാക്കുന്ന ആയുധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും. പ്രതിരോധ മേഖലയില്‍ പങ്കാളിത്തം ദൃഢമാക്കിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും.ഇന്ന് രാവിലെ നടന്ന പ്രതിരോധ – വിദേശകാര്യമന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം.
അതേസമയം, ഇരുപത്തിയൊന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പുടിന്‍ കൂടിക്കാഴ്ച നടത്തും. കൈമാറാന്‍ ഇരിക്കുന്ന എസ് 400 മിസൈലിന്റെ മാതൃകയും പുടിന്‍ മോദിക്ക് കൈമാറും. വ്യാപാര, ഊര്‍ജ്ജ,സാങ്കേതികവിദ്യ മേഖലകളിലെ പത്ത് കരാറുകള്‍ സംബന്ധിച്ചും ഇന്ത്യയും റഷ്യയും തമ്മില്‍ ഇന്ന് ധാരണയില്‍ എത്തും.