NEWS
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കൊലപാതകം തന്നെ ,അസത്യം പറഞ്ഞ് പ്രതിപക്ഷ നേതാവ് ഡിവൈഎഫ് ഐ പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കരുത് ,രക്തസാക്ഷികളുടെ കുടുംബങ്ങളെ സംഘടന സംരക്ഷിക്കും ,ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം NewsThen-നോട്
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ്സ് നടത്തിയ രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം .NewsThen-ന് അനുവദിച്ച അഭിമുഖത്തിൽ ആണ് റഹീം ഇക്കാര്യം പറഞ്ഞത് .
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച രാഷ്ട്രീയ വൈരാഗ്യമാണ് ഇപ്പോൾ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചതെന്നും റഹീം വ്യക്തമാക്കി .കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്നാണ് താൻ മനസിലാക്കുന്നത് എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയോടും റഹീം പ്രതികരിച്ചു .അസത്യം പറഞ്ഞ് പ്രതിപക്ഷ നേതാവ് കേരളത്തിലെ ഡിവൈഎഫ് ഐ പ്രവർത്തകരുടെ ക്ഷമ പരീക്ഷയ്ക്കരുതെന്നു റഹീം പറഞ്ഞു .
രക്തസാക്ഷികളുടെ കുടുംബത്തിന്റെ കൂടെ ഡിവൈഎഫ് ഐ ഉണ്ടാകുമെന്നും റഹീം വ്യക്തമാക്കി .കൊലപാതകത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു വരുമെന്നും റഹീം കൂട്ടിച്ചേർത്തു .
റഹീമുമായുള്ള അഭിമുഖത്തിലേക്ക് –