ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായെത്തിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിച്ച ബിജെപി പ്രാദേശിക നേതാവിനെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. അരിയന്നൂർ പോഴത്ത് സന്തോഷ് (44) ആണ് ഇങ്ങനെ പിടിയിലായത്.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കിഴക്കേ നടയിൽ കുടുംബസമേതം എത്തിയ വയനാട് വെള്ളമുണ്ട പന്നിക്കോട്ട് പറമ്പിൽ രാജേഷിന്റെ ഭാര്യ തുഷാരയുടെ മാലയാണ് പൊട്ടിച്ചത്. തുഷാര ഇത് ചെറുത്തതോടെ ഇവരെ ആക്രമിച്ച് വീഴ്ത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബന്ധുക്കളും കടകളിലെ ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.
വീഴ്ചയിൽ തുഷാരയുടെ കാലിലും കൈകളിലും പരിക്കുണ്ട്. സന്തോഷ് കണ്ടാണശേരി പഞ്ചായത്തിൽ ബിജെപിയുടെ സജീവപ്രവർത്തകനും പ്രാദേശിക നേതാവുമാണ്.പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags
Grvr