IndiaNEWS

നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു

നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 12 ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ൽ ഒ​രു സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. നാ​ഗാ​ലാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി നെ​യ്ഫി​യു റി​യോ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. സംഭവത്തേക്കുറിച്ച് ഉ​ന്ന​ത​ത​ല സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വെ​ടി​വെ​പ്പി​ൽ ഗ്രാ​മ​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ സു​ര​ക്ഷാ​സേ​ന​യെ വ​ള​ഞ്ഞു. ഇ​വ​രു​ടെ വാ​ഹ​നം ക​ത്തി​ച്ചു.

Back to top button
error: