മുതിർന്ന മാധ്യമപ്രവർത്തകൻ പത്മശ്രീ വിനോദ് ദുവ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
42 വര്‍ഷത്തോളം പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു വിനോദ് ദുവ. ദൂരദര്‍ശനിലും എന്‍ഡി ടിവി. സഹാറ ടിവി, സീ തുടങ്ങിയ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ വിനോദ് ദുവ ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008ല്‍ പത്മശ്രീ നേടിയ വിനോദ് ദുവ 1996ല്‍ രാംനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാരം നേടുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്. 2017ല്‍ മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
2020 മാർച്ച് 30ന് സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചുനടത്തിയ പരാമർശങ്ങളുടെ പേരിൽ ദുവയ്ക്കെതിരെ ചുമത്തിയ കേസ് ഈ വർഷം ആദ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്ന് സുപ്രീം കോടതി ഈ വിധിയിൽ വീണ്ടും വ്യക്തമാക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.