KeralaNEWS

ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം

തിരുവല്ലയിൽ പാർട്ടി പ്രവർത്തകനെ  അരും കൊലനടത്തി മണിക്കൂറുകള്‍ക്കകം ആരെയും ചോദ്യം ചെയ്യാതെ കൊലപാതക കാരണം വ്യക്തിവൈരാഗ്യം ആണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം നേതൃത്വം.ഇതിനുമുമ്പും ഇവർ ഇത്തരം വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
 2011 ജൂലൈയിൽ നമ്മുടെ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ഒരു വാർത്തയായിരുന്നു തൊടുപുഴ യൂണിയൻ ബാങ്ക്‌ മാനേജരായിരുന്ന പെഴ്സി ജോസഫ്‌ ഡസ്മണ്ട്‌ എന്ന ആളെ സ്ത്രീ പീഢനത്തിന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്.ഇയാളെപ്പോലെരു സ്ത്രീ പീഢകനെ അറസ്റ്റ്‌ ചെയ്ത നിശാന്തിനി ഐ പി എസ്സ്‌ എന്ന വനിതാ പോലീസ്‌ ഉദ്യോഗസ്ഥയെ അന്ന് മാധ്യമങ്ങൾ ഏറെ വാഴ്ത്തുകയും ചെയ്തിരുന്നു.പക്ഷെ പെഴ്സി ജോസഫ് തന്റെ നിരപരാതിത്വം കോടതിയിൽ തെളിയിച്ചു.അതിന്‌ അദ്ദേഹത്തെ സഹായിച്ചത്‌ റൂമിൽ ഉണ്ടായിരുന്ന സി സി ടി വി ദ്യശ്യങ്ങൾ ആയിരുന്നു.ആ ദ്യശ്യങ്ങൾ ബാങ്കിന്റെ ശാഖയ്ക്ക്‌ പുറമേ ഹെഡ്‌ ഓഹീസിലെ ഹാർഡ്‌ ഡിസ്ക്കിലും റെക്കോർഡ്‌ ചെയ്യുന്നുണ്ടായിരുന്നു.അതുകൊണ്ട്‌ തന്നെ ഈ കേസ്സ്‌ ഫാബ്രിക്കേറ്റ്‌ ചെയ്തവർക്ക്‌ നിരാശപ്പെടേണ്ടിയും വന്നു.കോടതി വിധി എതിരാകുമെന്ന് ഉറപ്പായ ക്രിമിനൽ ഒഫൻസ്‌ ചെയ്ത നിശാന്തിനിയും സംഘവും 18.5 ലക്ഷം രൂപ പെഴ്സി ജോസഫിന്‌ നഷ്ടപരിഹാരം നൽകി കേസ്സ്‌ ഒത്തു തീർപ്പാക്കുകയായിരുന്നു.
 തീർന്നില്ല, ഷൈൻ ടോം ചാക്കോ എന്ന വളർന്നു വരുന്ന കലാകാരനെ അയാളുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ നശിപ്പിച്ചത്‌ ഇതേ നിശാന്തിനിയുടെ സെൻസേഷണൽ ഹരം ആയിരുന്നു.ആ കേസ്സിലും തെളിവുണ്ടായില്ല…! മറൈൻ ഡ്രൈവിലെ ഉല്ലാസ നൗക റെയ്ഡ്‌,എന്തായിരുന്നു നമ്മുടെ മാധ്യമങ്ങളുടെ ആഘോഷം ? അവസാനം ആട്‌ കിടന്നിടത്ത്‌ പൂട പോലും ഇല്ലാത്ത അവ്സ്ഥയായി. അവസാനം കേസ്സുകൾ വ്യാജമെന്ന് തെളിഞ്ഞു.!
കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കെട്ടുകണക്കിന്‌ നിശാന്തിനി സ്തുതികൾ എഴുതിയ മൂന്ന് ‘കേസ്സുകൾ’ ആണ്‌ മുകളിൽ പറഞ്ഞത്.
 ഈ മാഡത്തിന്റെ വാക്കുകളായി രുന്നു കഴിഞ്ഞ ദിവസം രാവിലെ മുതൽ മാധ്യമങ്ങൾ ആഘോഷിച്ചത്.സന്ദീപിന്റെ കൊലയിൽ രാഷ്ട്രീയമില്ലെന്ന് !!
അറസ്റ്റിലായവർ ബിജെപിക്കാരാണെന്നും രാഷ്ട്രീയ പകയാണ് കൊലയ്ക്കു പിന്നിലെന്നും വ്യക്തമായതിനു ശേഷമായിരുന്നു ഇത്.സിപിഐഎം  പ്രതിഷേധത്തെ തുടർന്ന് പിന്നീട് അവർക്കത് തിരുത്തേണ്ടിയും വന്നു.
അതുകൊണ്ടുതന്നെ ജില്ലാ പൊലീസ് മേധാവി വളരെ ബോധപൂർവ്വം പറഞ്ഞതാണ് ഇതെന്നും അവർക്കെതിരെ നടപടി വേണമെന്നുമാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

Back to top button
error: