തൊടുപുഴ: വൈഗ അണക്കെട്ട് നിറഞ്ഞു. 71 അടിയാണ് വൈഗ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 14 ഷട്ടറുകളും മൂന്നു ദിവസമായി പുര്‍ണതോതില്‍ തുറന്നുവച്ചിട്ടും അണക്കെട്ടില്‍ നിലവില്‍ 70.11 അടി ജലമുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായിട്ടും തമിഴ്‌നാടിന് പരമാവധി ജലം കൊണ്ടുപോകാന്‍ കഴിയാത്തതിന് കാരണം വൈഗ അണക്കെട്ട് നിറഞ്ഞതാണ്.
മുല്ലപ്പെരിയാറില്‍നിന്ന് 2,300 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിന് പരമാവധി കൊണ്ടുപോകാന്‍ കഴിയുന്നത്. നിലവില്‍ കൊണ്ടുപോകുന്നത് 1,867 ഘനയടി വെള്ളം മാത്രമാണ്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് കുറയാതെ കൂടുതല്‍ വെള്ളം കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ് തമിഴ്‌നാട്.