
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയര്‍ന്നു.തെക്കൻ കേരളത്തിൽ ഒരു കിലോ തക്കാളിക്ക് ഇന്ന് നൂറ് രൂപയിലധികമാണ് വില. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലക്കയറ്റത്തിന്റെ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.നേരത്തെ സര്‍ക്കാര്‍ ഇടപെട്ടതോടെ പച്ചക്കറി വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് പച്ചക്കറി വാങ്ങി വില്‍പ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വില താഴ്ന്നത്.എന്നാല്‍ ഇന്ന് വീണ്ടും തക്കാളിക്ക് വില നൂറ് കടന്നു.കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപയായി കുറഞ്ഞ തക്കാളി, തിരുവനന്തപുരത്തെ ചില്ലറക്കച്ചവടക്കാര്‍ ഇന്ന് 100 മുതല്‍ 120 രൂപയ്ക്ക് വരെയാണ് വില്‍ക്കുന്നത്. മുരിങ്ങക്ക 200, വെണ്ടയ്ക്ക 60, പാവയ്ക്ക 80 എന്നിങ്ങനെയാണ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഇന്നത്തെ പച്ചക്കറികളുടെ വില.