ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 9,765 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 477 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 8,548 പേര്‍ രോഗമുക്തരായി. നിലവില്‍ 99,763 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.89 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.85 ശതമാനവുമാണ്. രാജ്യത്താകെ ഇതുവരെ 124.96 കോടി വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.
Check Also
Close