യൂഡ്ലീ ഫിലിംസിന്റ ബാനറില്‍ ഹിന്ദി വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇന്ത്യയുടെ ബിസ്ക്കറ്റ് രാജാവ് എന്നറിയപ്പെടുന്ന രാജന്‍പിള്ളയുടെ അവിശ്വസനീയമായ ജീവിതവും ദുരൂഹത നിറഞ്ഞ മരണവുമാണ് സീരീസിന്റെ ഇതിവൃത്തം. രാജന്‍പിള്ളയുടെ കഥാപാത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നു.
‘ഇരുളും വെളിച്ചവും നിറഞ്ഞ മനുഷ്യജീവിതം ഒരു സംവിധായകന് അല്ലെങ്കില്‍ അഭിനേതാവ് എന്ന നിലയില്‍ എന്നെ എപ്പോഴും ത്രസിപ്പിച്ചിട്ടേയുള്ളൂ. അങ്ങനെ ഒരു ജീവിതമായിരുന്നു രാജന്പിള്ളയുടേത്. സ്വപ്നവും വിജയവും ഉദിച്ചുയര്‍ന്ന ജീവിതശൈലിയുടെ അമിത ആത്മവിശ്വാസവും, ആ ശക്തിയെ ഒടുവില്‍ 47-ാം വയസ്സില്‍ കൊണ്ടെത്തിച്ചത് ജയില്‍ എന്ന അപജയത്തിലായിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞു
1995 ല്‍ അദ്ദേഹം മരണമടഞ്ഞു എങ്കിലും ആ ജീവിതവിജയവും കരുത്തും ധാര്‍മികതയെ എങ്ങനെ മങ്ങലേല്പിച്ചു. വ്യക്തി പ്രഭാവത്തില്‍ നിന്നും എങ്ങനെ സങ്കീര്‍ണതകളിലേക്ക് ആ ജീവിതം നീങ്ങി എന്നതും വളരെ കൗതുകം നിറക്കുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജന്‍പിള്ളയുടെ അവ്യക്തത നിറഞ്ഞ ജീവിതം തീര്‍ച്ചയായും പുറംലോകം അറിയേണ്ടതാണ്. യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ സീരീയസ് നിര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ട്. രാജന്‍പിള്ളയുടെ ഭാര്യ നീനപിള്ള ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. മാത്രമല്ല പൃഥ്വിരാജ് സുകുമാരന്‍ എന്ന മികവുറ്റ വ്യക്തിയില്‍ ഈ പ്രോജക്ട് ഏല്പ്പിക്കുന്നത്തിലും സന്തോഷമുണ്ട് എന്ന് സരെഗമ എം.ഡി. കൂടിയായ വിക്രം മെഹറ അഭിപ്രായപ്പെട്ടു.
നിലവില്‍ പേരിട്ടിട്ടില്ലാത്ത സീരീസിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുകയാണ്. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.