കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ ഡോംബിവ്‌ലി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നു. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രൂപമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണോ കൊവിഡിന് കാരണമായതെന്നറിയാന്‍ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജീനോം സീക്വന്‍സിംഗിന് വിധേയമാക്കും.
ബുധനാഴ്ചയാണ് ഇദ്ദേഹം കേപ് ടൗണില്‍ നിന്ന് ദുബായിലേക്കും അവിടെ നിന്ന് ഡല്‍ഹി വഴി മുംബൈയിലും എത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കല്ല്യാണിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാണ് രോഗി ചികിത്സയില്‍ കഴിയുന്നത്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 99 പേര്‍ മുംബൈയില്‍ മാത്രം നിരീക്ഷണത്തിലുണ്ട്.