NEWS

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; പുതിയ നീക്കവുമായി കേന്ദ്രം

നി മുതല്‍ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനായി ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയവുമായി കേന്ദ്രസര്‍ക്കാര്‍.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടും. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്ക് ബാധകമാക്കാനാണ് ആലോചന. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നാണ് ഈ ആശയത്തിലൂടെ വ്യക്തമാക്കുന്നത്.

Signature-ad

നിലവില്‍ കേരളമടക്കം 7 സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ ഈ സംസ്ഥാനങ്ങളില്‍ പലരും തദ്ദേശതിരഞ്ഞെടുപ്പിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തു പോകാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുന്നു.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ്് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിഷയം പ്രധാനമന്ത്രിയുടെ ഓഫിസ് ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിലൂടെ തിരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍.

വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്ന വിഷയത്തില്‍ വ്യത്യസ്ത വോട്ടര്‍ പട്ടികയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.

Back to top button
error: