ന്യൂഡല്‍ഹി: മേഘാലയായില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇന്നലെ അര്‍ധരാത്രിയോടെ നടന്ന നാടകീയ നീക്കത്തിലാണ് സംസ്ഥാനത്തെ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കം 12 പേരും തൃണമൂലില്‍ ചേര്‍ന്നത്.
ബുധന്‍ രാത്രി 10 മണിയോടെ മേഘാലയ നിയമസഭാ സ്പീക്കര്‍ മേത്ബാ ലിങ്ഡോണ് എല്ലാവരും രാജിക്കത്തു സമര്‍പ്പിച്ചു. ഇതോടെ, തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി. കോണ്‍ഗ്രസ് വിട്ട 12 എംഎല്‍എമാരും ഇന്ന് ഉച്ചകഴിഞ്ഞ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ത്രിപുരയിലും ഗോവയിലും സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങളിലാണു തൃണമൂല്‍.