NEWS

റബ്ബർ വില കുതിക്കുന്നു, കർഷകർ ആഹ്ലാദത്തിൽ

വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ വി​​ല​​യി​​ല്‍ കാ​​ണു​​ന്ന ഉ​​ണ​​ർ​​വ്​ തു​​ട​​ര്‍ന്നാ​​ല്‍ കി​​ലോ​​ഗ്രാ​​മി​​ന്​ 190 രൂ​​പ നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യേക്കു​​​​മെ​​ന്നാണ് സൂച​​ന. 2012നു​​ശേ​​ഷം ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന വി​​ല​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ല വീണ്ടും ഉ​​യ​​രു​​മെ​​ന്നും 200 രൂ​​പ​​യി​​ല്‍ എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യും വ്യാ​​പാ​​രി​​ക​​ള്‍ പ്ര​​വ​​ചി​​ക്കു​​ന്നു

കോട്ടയം: കനത്ത മ​​ഴ മൂ​​ല​​മു​​ണ്ടാ​​യ പ്ര​​തി​​സ​​ന്ധി​​യെ മറികടന്ന് റ​​ബ​​ർ വി​​പ​​ണി ഉ​​ണ​​രു​​ന്ന​​ത് ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​തീ​​ക്ഷ​​യാ​​യി.
വി​​പ​​ണി​​യി​​ല്‍ റ​​ബ​​ര്‍ വി​​ല​​യി​​ല്‍ കാ​​ണു​​ന്ന ഉ​​ണ​​ർ​​വ്​ തു​​ട​​ര്‍ന്നാ​​ല്‍ റ​​ബ​​റി​​ന് വി​​ല കി​​ലോ​​ഗ്രാ​​മി​​ന്​ 190 രൂ​​പ നി​​ല​​വാ​​ര​​ത്തി​​ലെ​​ത്തി​​യേ​​ക്കാ​​മെ​​ന്ന് സൂ​​ച​​ന.
കി​​ലോ​​ഗ്രാ​​മി​​നു 183 രൂ​​പ​​യാ​​ണ് കഴിഞ്ഞ ദിവസത്തെ റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല.
വി​​പ​​ണി​​യി​​ല്‍ റ​​ബ​​റി​​ന് 2012നു​​ശേ​​ഷം ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന വി​​ല​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.
മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ വ്യാ​​​ഴാ​​ഴ്​​​ച 183 രൂ​​പയ്ക്കു വ​​രെ വ്യാ​​പാ​​രം ന​​ട​​ന്നു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ല ഉ​​യ​​രു​​മെ​​ന്നാ​​ണ് സൂ​​ച​​ന. വി​​ല 200 രൂ​​പ​​യി​​ല്‍ എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യും വ്യാ​​പാ​​രി​​ക​​ള്‍ പ്ര​​വ​​ചി​​ക്കു​​ന്നു.

Signature-ad

മൂ​​ന്നു​​മാ​​സം മു​​മ്പ് വി​​ല 180 രൂ​​പ​​യി​​ലെ​​ത്തി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് താ​​ഴ്ന്നു. ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലെ ദൗ​​ര്‍ല​​ഭ്യ​​വും ഇ​​റ​​ക്കു​​മ​​തി കു​​റ​​ഞ്ഞ​​തു​​മാ​​ണ് ഇ​​പ്പോ​​ള്‍ വി​​ല ഉ​​യ​​രാ​​ന്‍ കാ​​ര​​ണം.
ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യി​​ട്ടു​​ള്ള ഇ​​ടി​​വും ഉ​​പ​​ഭോ​​ഗ​​ത്തി​​ലെ വ​​ര്‍ധ​​ന​​യും മ​​ഴ​​മൂ​​ല​​മു​​ള്ള ല​​ഭ്യ​​ത​​ക്കു​​റ​​വു​​മൊ​​ക്കെ​​യാ​​ണു റ​​ബ​​ര്‍ വി​​ല​​യെ ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്.
വിദേശ ഇറക്കുമതിയാണ് ആഭ്യന്തര റബ്ബർ വിപണിയെ എക്കാലത്തും നിയന്ത്രിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന റബർ കിലോയ്ക്ക് 130 രൂപയ്ക്കുടുത്ത് ലഭ്യമായിരുന്നു എന്നാതാണ് കേരളത്തിലെ കർഷകരുടെ സ്വപ്നങ്ങളെ തകർത്തിരുന്നത്.
കോവിഡ് വന്നതോടെ കണ്ടൈനറുകൾ ലഭ്യമല്ലാതായി. അതോടെ ഇറക്കുമതി നിലച്ചു. റബർ വിപണി ഉണർന്നു.
ഇ​​റ​​ക്കു​​മ​​തി​​യി​​ലു​​ണ്ടാ​​യി​​ട്ടു​​ള്ള ഇ​​ടി​​വും ഉ​​പ​​ഭോ​​ഗ​​ത്തി​​ലെ വ​​ര്‍ധ​​ന​​യും മ​​ഴ​​മൂ​​ല​​മു​​ള്ള ല​​ഭ്യ​​ത​​ക്കു​​റ​​വു​​മൊ​​ക്കെ​​യാ​​ണു റ​​ബ​​ര്‍ വി​​ല​​യെ ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു ന​​യി​​ച്ച​​ത്.

അ​​ന്താ​​രാ​​ഷ്​​​ട്ര വി​​പ​​ണി​​യി​​ലും അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​മാ​​യ​​തി​​നാ​​ല്‍ പെ​​ട്ടെ​​ന്നൊ​​രു വി​​ല​​ത്ത​​ക​​ര്‍ച്ച ഉ​​ണ്ടാ​​കി​​ല്ലെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

പക്ഷേ ഒ​​ക്ടോ​​ബ​​ര്‍ ആ​​ദ്യം മു​​ത​​ല്‍ തു​​ട​​രു​​ന്ന ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ല്‍ ടാ​​പ്പി​​ങ് നി​​ല​​ച്ച അ​​വ​​സ്ഥ​​യാ​​ണ്. ന​​വം​​ബ​​ര്‍ ആ​​ദ്യ​​വാ​​ര​​ത്തോ​​ടെ ടാ​​പ്പി​​ങ് പു​​ന​​രാ​​രം​​ഭി​​ക്കേ​​ണ്ട​​താ​​ണെ​​ങ്കി​​ലും മ​​ഴ ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ള്‍ തെ​​റ്റി​​ച്ചു.

ഒ​​ട്ടു​​പാ​​ൽ വി​​ല​​യും ഉ​​യ​​ര്‍ന്നി​​ട്ടു​​ണ്ട്. ഒ​​രാ​​ഴ്ച​​ക്കു​​ള്ളി​​ല്‍ 10 രൂ​​പ വ​​ര്‍ധി​​ച്ച് 110 രൂ​​പ​​ക്കാ​​ണ് വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.
എ​​ന്നാ​​ല്‍, പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​മൂ​​ലം വി​​ല ഉ​​യ​​ര്‍ച്ച​​യു​​ടെ ആ​​നു​​കൂ​​ല്യം ക​​ര്‍ഷ​​ക​​ര്‍ക്ക് ഭാ​​ഗി​​ക​​മാ​​യേ ല​​ഭി​​ക്കൂ. മ​​ഴ​​മൂ​​ലം ഉ​​ൽ​​പാ​​ദ​​നം ഗ​​ണ്യ​​മാ​​യി കു​​റ​​വാ​​ണി​​പ്പോ​​ൾ.

Back to top button
error: