NEWS

കോലഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം, മൂന്നു പേർ കുടുങ്ങി

കോലഞ്ചേരിയിലെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് അനാശാസ്യത്തിൻ്റെ പേരിൽ 3 പേർ പിടിയിലായത്. കോട്ടയം, കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകളും മണ്ണാര്‍ക്കാട് പാണേലി വീട്ടില്‍ ഉനൈസ് ഉസ്മാനുമാണ് അറസ്റ്റിലായത്

എറണാകുളം: കോലഞ്ചേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ ഇടപാട് നടത്തിയ മൂന്നുപേര്‍ പിടിയില്‍. മണ്ണാര്‍ക്കാട് പാണേലി വീട്ടില്‍ ഉനൈസ് ഉസ്മാന്‍ (32), കോട്ടയം, കൊല്ലം സ്വദേശികളായ രണ്ട് സ്ത്രീകള്‍ എന്നിവരാണ് പുത്തന്‍കുരിശ് പോലീസിന്റെ പിടിയിലായത്.
കോലഞ്ചേരി കോടതിക്കു സമീപമുള്ള ലോഡ്ജില്‍ അനാശാസ്യം നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

തിരുവാണിയൂര്‍ സ്വദേശി ജോൺസൺ വര്‍ഗീസാണ് ലോഡ്ജ് നടത്തിപ്പുകാരന്‍. ജോലി നല്‍കാമെന്ന് പറഞ്ഞാണ് തങ്ങളെ കൊണ്ടുവന്നതെന്ന് സ്ത്രീകള്‍ പോലീസിനോട് പറഞ്ഞു.

Back to top button
error: