ഷൊര്‍ണ്ണൂര്‍: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കൂനത്തറ പാലയ്ക്കല്‍ സ്വദേശി രശ്മിയെയാണ് ഭര്‍ത്താവ് ഹേമചന്ദ്രന് പൊളളലേല്‍പ്പിച്ചത്. ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. അതേസമയം,
തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇയാളും ചികിത്സയിലാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഹേമചന്ദ്രന് വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും പ്രശ്നങ്ങളുണ്ടായി. പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ, ഹേമചന്ദ്രന് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.