NEWS

അനന്ത് ബാബുവിന് സഹായം നൽകി

മൊബൈൽ റെയ്ഞ്ച് തേടി മരത്തിനു മുകളിൽ കയറിയപ്പോൾ താഴെവീണ് പരിക്കേറ്റ അനന്ത് ബാബു 24 ദിവസം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ വിദ്യാർഥിക്ക് മലബാർ മിൽമ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ കാരുണ്യ ഹസ്തം

കണ്ണൂർ: പ്ലസ് വൺ അലോട്ട്മെൻറ് പരിശോധിക്കാൻ മൊബൈൽ റെയ്ഞ്ച് തേടി മരത്തിനു മുകളിൽ കയറിയപ്പോൾ താഴെവീണ് പരിക്കേറ്റ അനന്ത് ബാബുവിനെ കേരളം മറന്നിട്ടുണ്ടാവില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനന്ത് ബാബു എന്ന വിദ്യാർഥിക്ക് മലബാർ മിൽമ ഉദ്യോഗസ്ഥ കൂട്ടായ്മയുടെ സഹായ ഹസ്തം.
കണ്ണൂർ മിൽമ പെഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം ജില്ലാ ഓഫീസർ മാധവൻ, കൂട്ടായ്മയുടെ സാമ്പത്തിക സഹായം അനന്തുവിന് കൈമാറി.
വീഴ്ചയിൽ ഇരുകാലുകൾക്കും നട്ടെല്ലിനും പരിക്കേറ്റ പന്നിയോട് അംബേദ്കർ ആദിവാസി കോളനിയിലെ അനന്ത് ബാബു 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആശുപത്രി വിട്ടത്.
രണ്ടുമാസം മുൻപാണ് അനന്തുവിന് അപകടം സംഭവിച്ചത്.

Back to top button
error: