മൊബൈല്‍ ഫോണില്‍ ‘പബ്ജി’ കളിച്ച് പ്രഭാത സവാരി നടത്തുകയായിരുന്ന രണ്ടു കൗമാരക്കാർ ട്രെയിന്‍ കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.
അയല്‍വാസികളായ കപില്‍ കുമാറും ഗൗരവ് കുമാറുമാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
രാവിലെ നടക്കാനിറങ്ങിയ രണ്ട് പേരും ഗെയിം കളിച്ചുകൊണ്ട് പാളത്തിലൂടെ നടക്കുമ്പോൾ ട്രെയിന്‍ തട്ടുകയായിരുന്നു.