തിരുച്ചിറപ്പള്ളിയിലെ പുതുക്കോട്ടയില്‍ എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തിയവരിൽ പത്തുവയസ്സുകാരനും.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേര്‍ അറസ്റ്റിലായി.ഇതില്‍ ഒരാള്‍ പത്തൊമ്ബതുകാരനും മറ്റുള്ളവര്‍ 10,17 വയസുകാരുമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തിരുച്ചി റപ്പള്ളി ജില്ലയിലെ നവല്‍പെട്ട്, സ്പെഷ്യല്‍ എസ്.ഐ ഭൂമിനാഥനെ രാത്രികാല പരിശോധനയ്ക്കിടെ മോഷ്ടാക്കള്‍ വെട്ടിക്കൊലപ്പെടുത്തിയത്.കാലിമോഷണം ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹം അത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്.ശരീരത്തില്‍ 30 വെട്ടുകൾ ഏറ്റിട്ടുണ്ടായിരുന്നു.
ഭൂമിനാഥന്റെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സര്‍ക്കാര്‍ ജോലിയും നല്‍കും.