KeralaLead NewsNEWS

പ്രണയവിവാഹത്തിൽ എതിർപ്പ്; പിതാവ് പീഡിപ്പിച്ചുകൊന്ന മകളുടെ ഭർത്താവ് മരിച്ചനിലയില്‍

ഭോപാല്‍: പിതാവ് പീഡിപ്പിച്ചുകൊന്ന യുവതിയുടെ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ സീഹോര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഇരുപത്തിയൊന്നുകാരനായ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരുവര്‍ഷം മുന്‍പാണ് യുവാവും യുവതിയും പ്രണയിച്ചു വിവാഹം കഴിച്ചത്.കൊല്ലപ്പെട്ട യുവതി, സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. നവംബര്‍ നാലിന് ഇവരുടെ ആറുമാസം പ്രായമായ ആണ്‍കുട്ടി അസുഖം ബാധിച്ച് മരിച്ചു. കുട്ടിയെ സംസ്‌കരിക്കുന്നതിന് സഹോദരി പിതാവിനെയും സഹോദരനെയും വിളിച്ചുവരുത്തി. കുട്ടിയെ സംസ്‌കരിക്കാന്‍ പോകുന്നതിനിടെ സമാസ്ഗാവ് വനത്തില്‍വച്ച് പിതാവ് മകളെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. വനത്തിനു പുറത്തു കാത്തുനിന്ന മകനോട്, മകളെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ഫോറസ്റ്റ് ഗാര്‍ഡ് ആണ് വനത്തില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Signature-ad

കൊല്ലപ്പെട്ട യുവതിയുടെ പിതാവ് കുറ്റം സമ്മതിച്ചു. കുടുംബത്തിന് ഇഷ്ടമില്ലാത്ത ആളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: