KeralaLead NewsNEWS

കുളത്തൂപ്പുഴയിൽ എൻസിപി പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: കുളത്തൂപ്പുഴയിൽ എൻ.സി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. എൻ.സി.പി പ്രവർത്തകനായ നാസറിന്‍റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കുളത്തുപ്പുഴയിൽ എൻ.സി.പിയുടെ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടക്കവേയാണ് കൂട്ടയടി നടന്നത്. മണ്ഡലം കമ്മിറ്റി അറിയാതെയാണ് പ്രകടനം നടക്കുന്നതെന്നു പറഞ്ഞ് എൻ.സി.പി കുളത്തുപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റ് റഹീമിന്‍റെ നേതൃത്വത്തിലെത്തിയ സംഘം പ്രകടനം തടഞ്ഞതോടെയാണ് കുളത്തുപ്പുഴ ടൗണിൽ വെച്ച് കൂട്ടത്തല്ല് നടന്നത്.

Back to top button
error: