KeralaNEWS

മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം

മുസൽമാനെ ആരാധിക്കുന്ന ക്ഷേത്രം.അതും കുപ്രസിദ്ധ മോഷ്ടാവായിരുന്ന ഒരാളെ.പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തിലുള്ള ഇടപ്പാറ മലദേവത ക്ഷേത്രത്തിലാണ് ഒരു മുസല്‍മാനായ കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ളത്.ഒരു മുസൽമാന്‍റെ പ്രതിഷ്ഠയുള്ള ലോകത്തിലെ ഏക ഹിന്ദുക്ഷേത്രവും ഇതുതന്നെ കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം. ജാതിമത ഭേദമന്യേ എല്ലാവരും സന്ദർശിക്കുന്ന ഒരിടമായി ഇന്ന് മാറിയിരിക്കുകയാണ്.

 

ഒരു കള്ളനായല്ല, മറിച്ച് ദൈവസങ്കല്‍പ്പമായാണ് കായംകുളം കൊച്ചുണ്ണി മലദേവത ക്ഷേത്രത്തില്‍ കുടികൊള്ളുന്നത്. ധനികരുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കിയിരുന്ന ഒരാളായിട്ടാണ് കൊച്ചുണ്ണിയെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ജാതിമത ഭേദമന്യേ ഭക്തര്‍ കായംകുളം കൊച്ചുണ്ണിയെ ആരാധന മൂര്‍ത്തിയായി കാണുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലും ഈ ക്ഷേത്രം കാണാം.പത്തനംതിട്ട-കോഴഞ്ചേരി റൂട്ടിലാണ് ഈ ക്ഷേത്രം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: