ശബരിമല തീർത്ഥാടനത്തിന് ഇന്ന് നിരോധനം
പമ്പ ഡാമിലെ ജലനിരപ്പ് 983. 95 മീറ്ററാണ്. 986.33 മീറ്ററാണ് പരമാവധി സംഭരണ ശേഷി. പമ്പയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
കനത്ത മഴയെ തുടർന്ന് പമ്പയിലെ ജലനിരപ്പ് ഉയർന്നിരിക്കുന്നു. കക്കി ഡാം തുറന്നു. പമ്പാ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഭക്തരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലേക്കായി ഇന്ന് (ശനി) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു.
ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ വെർച്ച്വൽ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും എന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തീർത്ഥാടകർ യാത്ര ഒഴിവാക്കി സഹകരിക്കണം എന്നും അഭ്യർത്ഥിച്ചു.
പമ്പ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പയുടെ തീരത്തുള്ളവര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കിക്കളയും.
ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.