കൊട്ടും കുരവയുമായി, സഞ്ജയ് ലീലാ ബൻസാലി – ആലിയാ ഭട്ട് കൂട്ടു കെട്ടിന്റെ ‘ഗംഗുഭായ് കത്തിയവാഡി’ ഫെബ്രുവരി 18ന്
‘മാഫിയ ക്യൂൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയിൽ കാമുകനാൽ ചതിക്കപ്പെട്ട് കാമാത്തിപുരയിൽ എത്തിപ്പെട്ട ഒരു പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയെ പ്രേക്ഷകർ കാത്തിരിക്കുകയാണ്
സിനിമാ പ്രേമികൾ പുതുവർഷത്തിൽ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആലിയാഭട്ട്
കേന്ദ്രകഥാപാത്രമായ ‘ഗംഗുഭായ് കത്തിയവാഡി.’
ചിത്രത്തിന്റെ ടീസർ നേരത്തേ തന്നെ സിനിമാ പ്രേമികളുടെ അടക്കം സോഷ്യൽ മീഡിയയുടെ പ്രസംസ നേടിയിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിവസത്തിലാണ് ടീസർ പുറത്ത് വന്നത്. വൻ മേക്കോവറിലാണ് ചിത്രത്തില്‍ ആലിയ എത്തുന്നത്.
1942 എ ലവ് സ്റ്റോറി, ഖാമോഷി, ദേവ്ദാസ്, ബ്ലാക്ക്, സാവരിയ, ഗുസാരിഷ്, ഭാജിറാവു മസ്താനി, പദ്മാവത് തുടങ്ങി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം അണിയിച്ചിരുക്കുന്നത് . ഇപ്പോൾ ‘ഗംഗുഭായ് കത്തിയവാഡി’ യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജയ് ലീലാ ബൻസാലിയും നിർമ്മാതാവ് ഡോക്ടർ.ജയന്തിലാൽ ഗഡായും.
പുതു വർഷത്തിൽ ഫെബ്രുവരി18നാണ് ചിത്രം തിയേറ്ററിലെത്തുക. നേരത്തേ ഈ വര്‍ഷം ജൂലൈയില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം റിലീസ് മാറ്റിവച്ചു. വീണ്ടും ജനുവരി 6 ന് റിലീസ് എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതേ ദിവസം തന്നെയാണ് എസ്.എസ് രാജമൗലിയുടെ ‘ആർ.ആർ.ആറി’ൻ്റെയും റിലീസ് എന്ന് വിളംബരം ചെയ്തത്.
രണ്ടിലേയും നായിക ആലിയാ തന്നെ. അതു കൊണ്ട് മത്സരം ഒഴിവാക്കാൻ ബൻസാലിയും നിർമ്മാതാവും സ്വയം പിൻമാറി റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് രാജമൗലി തൻ്റെ ട്വിറ്ററിലൂടെ ഇരുവർക്കും നന്ദി അറിയിച്ചു കൊണ്ട് ‘ ഗംഗുഭായ് കത്തിയവാഡി’ക്ക് വിജയാശംസകളും നേർന്നു.
മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിനെനയാണ് ആലിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . ഹുസൈന് സെയ്ദിയുടെ മാഫിയ ക്യൂൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കി ഒരുങ്ങുന്ന സിനിമയിൽ കാമുകനാൽ ചതിക്കപ്പെട്ട് വ്യഭിചാര കേന്ദ്രമായ കാമാത്തിപുരയിൽ എത്തിപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതം മാറിമറിയുന്ന വഴികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തിനെയും അധികാരത്തെയും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയെ ടീസറിൽ പ്രേക്ഷകർ കണ്ടപ്പോൾ മുതലുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമാകുന്നത്.
ഏറെ ശക്തമായ കഥാപാത്രമാണ് ചിത്രത്തിൽ ആലിയ അവതരിപ്പിക്കുന്നത്.
നടപ്പിലും വാക്കിലും നോക്കിലും ശരീരഭാഷയിലുമെല്ലാം ഗംഗുഭായിയായുള്ള ആലിയയുടെ മാറ്റം മികച്ചതായിട്ടുണ്ടെന്നാണ് സൂചന. ഗുജറാത്തിലെ കത്തിയവാഡില്‍ നിന്ന് കാമാത്തിപുരയിലെത്തി, വ്യഭിചാര കേന്ദ്രങ്ങളുടെ ഡോണ്‍ ആയി മാറിയ ഗംഗുഭായ് എന്ന കഥാപാത്രമായി ആലിയ ജിവിക്കുകയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നു. നടി ആലിയയുടെ കരിയറിലെ വമ്പന്‍ മേക്ക് ഓവറുകളിൽ ഒന്ന് തന്നെയാണ് ഗംഗുഭായ് എന്നും സിനിമാപ്രേമികൾ വിലയിരുത്തുന്നു. അജയ് ദേവ്ഗണും ഇമ്രാന് ഹാഷ്മിയും ചിത്രത്തിൽ അതിഥി വേഷത്തിൽ വരുന്നുണ്ട്. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. സഞ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ സ്ററുഡിയോസും ചേര്‍ന്നാണ് പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഗംഗുഭായ് കത്തിയവാഡി’ നിര്‍മ്മിച്ചിരിക്കുന്നത്.
സി. കെ അജയ് കുമാർ
പി ആർ ഒ