കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്ക്ക് കുരുക്കായി ജീവനക്കാരുടെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ ജീവനക്കാരായ വിഷ്ണു കുമാര്‍, മെല്വിന് എം ബിയും ചേര്‍ന്ന് ഹാര്‍ഡ് ഡിസ്ക് കായലില്‍ എറിഞ്ഞു കളഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. ഹോട്ടല്‍ ഉടമ റോയ് ജോസഫ് വയലാട്ടിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടിയെന്നും ജീവനക്കാര്‍ പൊലീസിനോട് വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റോയി വയലാട്ട് ഉള്‍പ്പെടെ ആറ് പേരെ ബുധനാഴ്ച വൈകീട്ടോടെ പൊലീസ് അറസ്റ്റ് ചെയ്തത്. റോയിക്ക് പുറമെ ഹോട്ടല്‍ ജീവനക്കാരായ കെ.കെ. അനില്‍, വില്സന് റെയ്നോള്‍ഡ്, എം ബി മെല്വിന്, ജിഎ സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം ബൈപ്പാസില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന് (24) എന്നിവര്‍ മരിക്കാനിടയായ അപകടം നടന്നതിന് പിന്നാലെ പിന്നാലെ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര് ഉടമയുടെ നിര്‍ദേശപ്രകാരം മാറ്റിയെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയാണ് അന്വേഷണം റോയിയിലേക്ക് തിരിയാന്‍ ഇടയാക്കിയത്. പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ റോയിക്ക് പൊലീസ് നോട്ടീസും നല്തി. അപകടം സംബന്ധിച്ച് വിവാദം ഉയര്‍ന്നതിന് പിന്നാലെ ഡിജിപിയുടെ നിര്ദേശപ്രതാകാരമായിരുന്നു നോട്ടീസ്. എന്നാല്‍ മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും റോയി ഹാജറായില്ല. പിന്നാലെ പൊലീസ് നടപടികള്‍ കടുപ്പിച്ചതോടെയാണ് ഇയാള്‍ പൊലീസിന് മുമ്പാകെ ഹാജരായത്.