NEWS

തക്കാളി ഉത്തേജകത്തിന് ഉത്തമം, ബീജത്തിന്റെ എണ്ണവും ചലനവേഗവും ഇരട്ടിയാക്കുമെന്ന് ശാസ്ത്ര മതം

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലൈക്കോപീന്‍’ എന്ന സംയുക്തത്തിന് അത്ഭുതാവഹമായ കഴിവുണ്ടെന്നാണ് ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മറ്റ് ചില പച്ചക്കറികളിലും പഴങ്ങളിലും ‘ലൈക്കോപീന്‍’ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിൽ കൂടുതലുണ്ടെന്ന് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനി’ലെ ലേഖനത്തിൽ പറയുന്നു

പുരുഷന്മാർ തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് വളരെയധികം ഗുണമുണ്ട്. ബീജത്തിന്റെ എണ്ണം വർദ്ധിക്കുന്നതിനൊടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിന് കഴിവുണ്ടെന്നു വിദഗ്ധർ പറയുന്നു.

Signature-ad

പുരുഷന്മാർ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലാക്ടോലൈക്കോപീന്‍’ (Lycopene ) എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശുക്ലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതായി സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

‌ബീജത്തിന്റെ എണ്ണം മെച്ചപ്പെടുത്തുന്നതിനൊടൊപ്പം ചലനവേഗം 40 ശതമാനം വര്‍ധിപ്പിക്കാനും ലൈക്കോപീനിന് കഴിവുണ്ടെന്നും വിദഗ്ധർ പറയുന്നു. ചില പച്ചക്കറികളിലും പഴങ്ങളിലും ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിലാണ് ഇത് കൂടുതൽ കാണപ്പെടുന്നതെന്ന് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനി’ ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

തക്കാളി അടങ്ങിയിട്ടുള്ള ഭക്ഷണക്രമം പാൻക്രിയാറ്റിക് കാൻസർ, പ്രോസ്റ്റേറ്റ്, ശ്വാസകോശം, ത്വക്ക് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ എന്നിവ കുറക്കുന്നതിനും സഹായിക്കും.

Back to top button
error: