Breaking NewsKeralaLead NewsNEWSpolitics

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: ‘പലരും പ്രചരിപ്പിക്കുന്നത് പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ തീരുമാനമായിട്ടാണ്; എന്നാൽ അത് സർക്കാർ തീരുമാനമല്ല, കോടതി ഉത്തരവിന്റെ ഭാ​ഗമായുളള നടപടി; – മന്ത്രി കെ എ തുളസി

കൊച്ചി: മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ വിഷയത്തിൽ പ്രതികരണവുമായി പിന്നാക്ക ക്ഷേമ മന്ത്രി കെ എ തുളസി. കുടിയൊഴിപ്പിക്കൽ പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടി എന്ന പ്രചാരണങ്ങളെ തള്ളിയാണ് മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ തീരുമാനമല്ലെന്നും കോടതിയുടെ ഉത്തരവിന്റെ ഭാഗമായുള്ള നടപടിയാണെന്നും മന്ത്രി പ്രതികരിച്ചു.

പലരും പ്രചരിപ്പിക്കുന്നത് പുതിയ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയായിട്ടാണ്. അതെല്ലാം വാസ്തവവിരുദ്ധമാണ്. സർക്കാർ നയം സാധാരണക്കാരന് ഒപ്പം നിൽക്കുക എന്നതാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഉള്ളവർ വിട്ടുനിൽക്കണം. യുഡിഎഫ് സർക്കാർ ജനപക്ഷത്താണെന്നും വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് മന്ത്രി പ്രതികരണം അറിയിച്ചത്. പ്രതിഷേധത്തിലുള്ളവരും ആയി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. മന്ത്രിയും എംഎൽഎയും പങ്കെടുക്കുന്ന യോഗം നാളെ നടക്കുമെന്നും മന്ത്രി കെ എ തുളസി അറിയിച്ചു.

Back to top button
error: