Breaking NewsKeralaLead NewsNEWS

വയറ്റിൽ കുരുങ്ങിയ ഇരുമ്പ് കൊളുത്തുമായി നേരെ മൃ​ഗാശുപത്രിയിലേക്ക്, ഒന്നര മണിക്കൂറിനു ശേഷം തുന്നിക്കെട്ടി ബാൻഡേജ് ഒട്ടിച്ച് രോഗി പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണവാർഡിലേക്ക്… തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ മൂർഖന് അടിയന്തര ശസ്ത്രക്രിയ

 

തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ മൂർഖന് അടിയന്തര ശസ്ത്രക്രിയ!! വയറ്റിൽ കുരുങ്ങിയ ഇരുമ്പ് കൊളുത്തുമായി മൃ​ഗാശുപത്രിയിലേക്ക്, ഒന്നര മണിക്കൂറിനു ശേഷം തുന്നിക്കെട്ടി ബാൻഡേജ് ഒട്ടിച്ച് വിഐപി പരി​ഗണനയിൽ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ വാർഡിൽ

Signature-ad

തൃശ്ശൂർ: വയറിൽ ഇരുമ്പുകൊളുത്തുമായെത്തിയ മൂർഖൻ പാമ്പിന് തൃശ്ശൂർ കൊക്കാല മൃഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ. അതീവ സുരക്ഷയോടെ ഡോ. റെജി വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ ഒന്നരമണിക്കൂർ നീണ്ടു. ശേഷം വയറു തുന്നിക്കെട്ടി ബാൻഡേജ് ഒട്ടിച്ച വിഐപി പാമ്പിനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. മുറിവുണങ്ങിയാൽ രോഗിയെ കാട്ടിലേക്ക് തുറന്നുവിടും.

ചൊവ്വാഴ്ച വൈകിട്ട് അവിണിശ്ശേരിയിലെ ഒരു വീട്ടിലെ വിറകുപുരയിൽനിന്ന് പിടികൂടിയ മൂർഖനെയാണ് കൊക്കാല ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വൈകീട്ട് ഏഴോടെയാണ് സർപ്പ റെസ്‌ക്യൂ ടീമിലെ അംഗങ്ങളായ വി.ബി. ആനന്ദും ബിജു കപ്പാരത്തും ചേർന്നാണ് മൂർഖനെ രക്ഷിച്ചത്. പിടികൂടിയപ്പോഴാണ് ചുമട്ടു തൊഴിലാളികളും മറ്റും ചാക്കുയർത്താനുപയോഗിക്കുന്ന ഇരുമ്പുകൊളുത്തിന്റെ പിടി വയറ്റിലും കൊളുത്ത് പുറത്തുമായത് ശ്രദ്ധിച്ചത്. ഉടനെ കൊക്കാല മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കൊളുത്ത് വയർ മുറിഞ്ഞ് പുറത്തു വന്നതാവാമെന്നു കരുതുന്നത്

ബുധനാഴ്ച രാവിലെ ഒമ്പതിനാരംഭിച്ച ശസ്ത്രക്രിയയിൽ വെറ്ററിനറി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും സർജനുമായ ഡോ. റെജി വർഗീസിനൊപ്പം പി.ജി. ഡോക്ടർമാരായ കൃഷ്ണ മഹേഷ്, കെ.എസ്. അശ്വിനി ബാബു, ആർ. കാർത്തിക് എന്നിവരുമുണ്ടായിരുന്നു. ഇരുമ്പുകൊളുത്ത് പാമ്പിന്റെ വയറ്റിൽ കുടുങ്ങിയതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് ഡോ. റെജി വർഗീസ് പറഞ്ഞു. മുട്ടത്തോടും പാമ്പിന്റെ വയറിലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം തുന്നിച്ചേർത്ത് ബാൻഡേജിട്ട് മൂർഖനെ പൊങ്ങണംകാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് റെസ്‌ക്യൂ വാച്ചർ അജീഷ് കൊണ്ടുപോയി. മുറിവുണങ്ങാൻ മരുന്ന് സ്പ്രേ ചെയ്യും. പൂർണമായുണങ്ങിയ ശേഷം കാട്ടിലേക്ക് തുറന്നുവിടും.

Back to top button
error: