Breaking NewsKeralaLead NewsNEWS

വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്, ജോയിയുടെ വിജയം 14647 വോട്ടിന്റെ ഭൂരിപക്ഷത്തിൽ

തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിജയിച്ച വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു. അതേസമയം ജലീലിനെതിരെ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഎസ് ജോയി വിജയിച്ചിരിക്കുന്നത്. കെ ടി ജലീൽ 65,014 വോട്ടുകൾ നേടിയപ്പോൾ വിഎസ് ജോയി 79,661 വോട്ടുകൾ കരസ്ഥമാക്കി. അതേസമയം തവനൂർ തൂക്കിമക്കളേയെന്നായിരുന്നു വിഎസ് ജോയിയുടെ പോസ്റ്റ്.

കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം ഇങ്ങനെ-
‘ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട്‌ എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’.

Signature-ad

ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ‍ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. 2011 മുതൽ ഇടത് കോട്ടയായി തന്നെ നിലനിർ‍ത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയിൽ വി.എസ് ജോയിയെ കളത്തിലിറക്കി കോൺഗ്രസ് നടത്തിയ പുതിയ പരീക്ഷണം വിജയിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: