Breaking NewsKeralaLead NewsNEWSpolitics
ചാത്തന്നൂരിൽ താമര പിടിച്ചു!! അക്കൗണ്ട് തുറന്ന് ബിജെപി; 4002 വോട്ടിന്റെ ഭൂരിപക്ഷം

തൃശ്ശൂർ: ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി.ബി ഗോപകുമാർ അട്ടിമറി വിജയംനേടി. എൽഡിഎഫ് എതിരാളി അഡ്വ. ആർ. രാജേന്ദ്രനെക്കാൾ 4002- വോട്ടിന്റെ ഭൂരിപക്ഷമാണ് ഗോപകുമാർ നേടിയത്. ആകെ 46,567 വോട്ടുകളാണ് ബിജെപി നേടിയത്. 42,881 വോട്ടുകളാണ് ആർ. രാജേന്ദ്രന് നേടിയത്.യു.ഡിഎഫ് സ്ഥാനാർത്ഥി സൂരജ് രവിയ്ക്ക് 32, 390 വോട്ടുകളാണ് ലഭിച്ചത്.
‘ഈ വിജയം സ്വന്തം നാട്ടുകാരന് ചാത്തന്നൂരുകാർ നല്കിയതാണ്. ഇനി ഞാൻ അവരുടെ പ്രധാന സേവകനായിരിക്കും‘; വിജയ മാധുര്യം നുണഞ്ഞ് ബി.ബി ഗോപകുമാർ പ്രതികരിച്ചു.






