ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു കടന്ന ഭര്‍ത്താവ് അറസ്റ്റില്‍. റാന്നി പുതുശേരി ഫിറോസ് നിവാസില്‍ റഹീം(65)ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാസമാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യ വീട്ടിലില്ലാതിരുന്ന സമയം മുറി കുത്തി തുറന്ന് അകത്ത് കയറിയ ഇയാള്‍ അലമാര വെട്ടിപ്പൊളിച്ചാണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്.
ഞാന്‍ പോകുന്നു എന്നെഴുതിയ കത്തും ഇയാള്‍ വീട്ടില്‍ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഭര്‍ത്താവാണെന്ന് കണ്ടെത്തിയത്.
നൂറോളം ലോഡ്ജുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഇയാളെക്കുറിച്ച് സൂചനഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് ഇയാളെ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ നിന്നാണ് പിടികൂടിയത്.
മോഷ്ടിച്ച സ്വര്‍ണം പകുതിയും ഇയാള്‍ വിറ്റതായി കണ്ടെത്തി. ബാക്കി പണയം വച്ചു. 50,000 രൂപ ചെലവഴിച്ചിരുന്നു. ഒരുലക്ഷം രൂപ ഇയാളുടെ കൈവശമുണ്ടായിരുന്നു.
മുമ്പും ഇയാൾ വീട്ടിൽ നിന്ന് ഇത്തരത്തിൽ സ്വർണവും പണവും കൊണ്ടുപോയിരുന്നെങ്കിലും ഇവർ പരാതി നൽകിയിരുന്നില്ല.