IndiaLead NewsNEWS

ഡെങ്കിപ്പനിയിൽ നിന്ന് രോഗമുക്തി നേടിയവരില്‍ അപൂർവ ഫംഗസ ബാധ

ന്യൂഡല്‍ഹി: ഡെങ്കിപ്പനിയില്‍ നിന്ന് രോഗ മുക്തി നേടിയ യുവാവില്‍ അപൂര്‍വ ഫംഗസ ബാധയായ മ്യുകോര്‍മൈകോസിസ് കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡ സ്വദേശി താലിബ് മുഹമ്മദിനാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹം ഇപ്പോള്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.

15 ദിവസം മുമ്പാണ് താലിബ് ഡെങ്കിപ്പനിയില്‍ നിന്ന് രോഗമുക്തി നേടിയത്. തുടര്‍ന്ന് ഒരു കണ്ണിലെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് താലിബ് ചികിത്സ തേടി എത്തിയപ്പോഴാണ് അപൂര്‍വ ഫംഗസ് ബാധ ശ്രദ്ധയില്‍പെടുകയായിരുന്നുവെന്ന് ആശുപത്രിയിലെ സീനിയര്‍ ഇ.എന്‍.ടി കണ്‍സള്‍ട്ടന്റ് ഡോ. സുരേഷ് സിങ് നരൂക പറഞ്ഞു. ഡെങ്കി മുക്തരായവരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണിത്.

Signature-ad

നേരത്തെ, കോവിഡ് രോഗ മുക്തരായവരില്‍ ഇത്തരത്തില്‍ കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ഫംഗസ് ബാധയുമായി ചികിത്സ തേടിയിരുന്നു. പ്രമേഹം, രോഗ പ്രതിരോധ ശേഷി കുറവുള്ളവര്‍, മറ്റു അണുബാധയുള്ളവര്‍ എന്നിവരില്‍ മാത്രമാണ് പൊതുവായി ഇത്തരത്തില്‍ ഫംഗസ് ബാധയുണ്ടാകുന്നത്. ചികിത്സ വൈകുന്നത് ആരോഗ്യനില കൂടുതല്‍ ഗുരുതരമാകാനിടയുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. കോവിഡ് രണ്ടാംതരംഗത്തില്‍ രോഗ മുക്തി നേടിയവരില്‍ വ്യാപകമായി ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു. അന്തരീക്ഷത്തിലുള്ള മ്യൂക്കോര്‍മിസെറ്റ്‌സ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ്. ആരോഗ്യ പ്രശ്‌നമുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.

Back to top button
error: