MovieNEWS

വിക്കി കൗശാല്‍ ചിത്രം ‘ഗോവിന്ദ നാം മേരാ’ ജൂണ്‍ 10ന് തീയേറ്ററില്‍

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരമാണ് വിക്കി കൗശാല്‍. താരത്തിന്റെ പുതിയ ചിത്രമാണ് ‘ഗോവിന്ദ നാം മേരാ’. ശശാങ്ക് കെയ്താന്‍ രചനയും സംവിധാനവും നിവ്വര്‍ഹിക്കുന്ന ചിത്രം ജൂണ്‍ 10ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. തിയറ്റര്‍ റിലീസാണ്. കോമഡി ജെനറിലുള്ള ചിത്രമാണ് ഗോവിന്ദ നാം മേരാ. ഭൂമി പെഡ്‌നെകറും കൈറ അദ്വാനിയുമാണ് ചിത്രത്തിലെ നായികമാര്‍.

ധര്‍മ്മ പ്രൊഡക്ഷന്‍സും വിയകോം 18 നും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വളരെ രസകരമായ ചിത്രമായിരിക്കും ഗോവിന്ദ നാം മേരാ എന്ന് വിക്കി കൗശല്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ പോസ്റ്ററില്‍ വിക്കി കൗശാലിനെ വളരെ രസകരമായ മാനറിസങ്ങളോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സര്‍ദാര്‍ ഉദ്ധമാണ് ഏറ്റവും ഒടുവിലായി പ്രദര്‍ശനത്തിനെത്തിയ വിക്കി കൗശാല്‍ ചിത്രം.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം ഷൂജിത് സിര്‍കാറാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഉദ്ധം സിംഗിന്റെ വേഷത്തിലാണ് വിക്കി കൗശാല്‍ അഭിനയിച്ചത്. 1919 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച ഫ്രാന്‍സിസ് മൈക്കിള്‍ ഒ ഡ്വയര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഉദ്ധം സിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: