Breaking NewsKeralaLead NewsNEWSpolitics

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ടഭ്യർഥന ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ വി. ശിവൻകുട്ടിക്കെതിരെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്നാരോപിച്ച് പരാതി . വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ച് മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിലുള്ള കത്തുകൾ മണ്ഡലത്തിലെ വീടുകൾ തോറും വിതരണം ചെയ്തുവെന്നാണ് ആരോപണം.

നേമം മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് അഡ്വ. പ്രകാശ് ആർ.സി. മണ്ഡലം വരണാധികാരിക്കാണ് പരാതി സമർപ്പിച്ചത്.

Signature-ad

അതേസമയം, പരാതിയിൽ പറയുന്ന പോലെ സംസ്ഥാന ചിഹ്നം ഉൾപ്പെട്ട ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതെന്നും, അതിന് മുമ്പ് മാർച്ച് 6-ന് മണ്ഡലത്തിലെ പ്രധാന വ്യക്തികൾക്ക് ഭാവി പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർഥിച്ച് കത്തയച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: