KeralaNEWS

മോന്‍സന്‍ വിവാദം: പരാതിക്കാരനെ സ്വാധീനിക്കാന്‍ സുധാകരന്റെ ശ്രമം; ദൂതനായത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

 

തട്ടിപ്പുക്കേസ് പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തടിയൂരാന്‍ ശ്രമവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പരാതിക്കാരനെ സ്വാധീനിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. സുധാകരന്റെ ദൂതനായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് പരാതിക്കാരായ ഷെമീര്‍, അനൂപ് എന്നിവരെ സമീപിച്ചത്. കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങൾ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടു.കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരനെ വിവാദത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പരാതിക്കാരോട് എബിന്‍ ആവശ്യപ്പെട്ടത്. പരാതിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞദിവസമാണ് എബിന്‍ എത്തിയത്. സുധാകരനെതിരെ മൊഴി നല്‍കരുത്, എന്ത് വേണമെങ്കിലും ചെയ്യാമെന്ന് കെഎസ് അറിയിച്ചിട്ടുണ്ടെന്നാണ് എബിന്‍ ഇവരോട് പറഞ്ഞത്.

Signature-ad

മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും എബിന്റെ ശ്രമമുണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള എബിന്റെ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്. രണ്ടരവര്‍ഷം മോണ്‍സണിന്റെ സ്റ്റാഫ് ആയിരുന്നു എബിന്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ മോന്‍സണിന്റെ അടുത്തെത്തിയതും

Back to top button
error: